Get Updates
Get notified of breaking news, exclusive insights, and must-see stories!

പീച്ചിയില്‍ 40 ലക്ഷത്തിന്റെ ചാരായവേട്ട

തൃശൂര്‍: പീച്ചി വനമേഖലയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ വന്‍ ചാരായവേട്ട നടത്തി. റെയ്ഡിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വാറ്റുകാര്‍ നാടന്‍ ബോംബെറിഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥര്‍ മൂന്ന് റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു.

40 ലക്ഷത്തോളം രൂപയുടെ വാഷാണ് പിടിച്ചെടുത്തത്. കൂടാതെ 11,000 ലിറ്റര്‍ ചാരായവും നാടന്‍തോക്കും വെടിമരുന്നും മാരകായുധങ്ങളും കീടനാശിനിയും പിടിച്ചെടുത്തു.

പീച്ചി വെള്ളിക്കാരിത്തടം ഇലഞ്ഞിക്കുത്ത് വെള്ളച്ചാട്ടത്തിന് സമീപം ആഗസ്ത് 12 തിങ്കളാഴ്ച ഉച്ചയോടെയാണ് റെയ്ഡ് നടന്നത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട വാറ്റുകാര്‍ മലമുകളില്‍ നിന്ന് ബോംബെറിഞ്ഞു. ബോംബ് ഒരു മരത്തില്‍ തട്ടി ലക്ഷ്യം തെറ്റിയതുകൊണ്ട് അപകടമുണ്ടായില്ല.

തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ മൂന്ന് റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു. വാറ്റുകാര്‍ പിന്നീട് ചെറുത്തുനില്‍പ്പിന് നില്‍ക്കാതെ ഓടിരക്ഷപ്പെട്ടു.

ഇവിടെ ഒട്ടേറെ മരങ്ങള്‍ മുറിച്ചതായും കണ്ടെത്തി. വാറ്റാനുള്ള വിറകിനായാണ് മരങ്ങള്‍ മുറിച്ചതെന്നാണ് കരുതുന്നത്.

അഞ്ച് സംഭരണികളിലായാണ് നാല്പതിനായിരത്തോളം ലിറ്റര്‍ വാഷ് സൂക്ഷിച്ചിരുന്നത്. അയ്യായിരം മുതല്‍ പന്ത്രണ്ടായിരം ലിറ്റര്‍ വരെ ശേഷിയുള്ളവയാണ് സംഭരണികള്‍.

എട്ട് ദിവസമായി ഈ പ്രദേശത്ത് വാറ്റ് നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ അസിസ്റന്റ് കമ്മിഷണര്‍ ജി. യശോദരന്‍ പറഞ്ഞു. വാറ്റുകാരുടെ കൈയില്‍ ആയുധമുണ്ടെന്ന് വിവരം കിട്ടിയതിനാല്‍ രണ്ട് റൈഫിളും ഒരു റിവോള്‍വറുമായാണ് എക്സൈസ് സംഘം റെയ്ഡിന് പോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+