കള്ളക്കടത്ത് കേസില്‍ സുരേന്ദ്രന്‍ അറസ്റില്‍
കോഴിക്കോട്: ഹവാല ഇടപാട് കേസിലെ മുഖ്യപ്രതി സി. സുരേന്ദ്രനെ മറ്റൊരു കേസില്‍ റവന്യു ഇന്റലിജന്‍സ് വിഭാഗം അറസ്റ് ചെയ്തു.
96ല്‍ നവാസ്ഖാന്‍ എന്നയാള്‍ക്ക് വേണ്ടി 700 സ്വര്‍ണ ബിസ്കറ്റുകള്‍ കടത്തിയ കേസിലാണ് അറസ്റ്. ഹവാല ഇടപാടിനെ കുറിച്ച് മൊഴി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ സുരേന്ദ്രന്‍ ഹാജരായപ്പോഴാണ് അറസ്റ് നടന്നത്.
രാവിലെ 10 മണിക്ക് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. രാത്രി എട്ട് മണിയോടെയാണ് അറസ്റ് നടന്നത്.
336 കോടി കേരളത്തിലേക്കെത്തച്ചതിന് പിന്നില്‍ ദുബായിലെ ചില കേന്ദ്രങ്ങളാണെന്ന് സുരേന്ദ്രന്‍ മൊഴി നല്‍കി.












Click it and Unblock the Notifications