അന്വേഷണം ഇഴയുന്നു: വിഎസ്
കൊച്ചി: മട്ടാഞ്ചേരിയിലെ പെണ്‍വാണിഭക്കേസിലെ അന്വേഷണം ഇഴയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. രാഷ്ട്രീയക്കാര്‍ പുരോഹിതന്മാര്‍ എന്നിവരുടെ പേര് ഉള്‍പ്പെട്ടതിനാലാകാം ഇതെന്നും വിഎസ് പറഞ്ഞു.
ആഗസ്ത് 13 ചൊവാഴ്ച പെണ്‍കുട്ടിയെ സന്ദര്‍ശിച്ചശേഷം കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു വിഎസ്. സത്യസന്ധമായ രീതിയില്‍ അന്വേഷിച്ചാല്‍ കുറ്റവാളികളെ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ കാരണം പെണ്‍കുട്ടി തീരെ അവശയാണ്. തകര്‍ന്ന മാനസികനിലയിലുമാണ് പെണ്‍കുട്ടി. - വിഎസ് പറഞ്ഞു.
അതേ സമയം മട്ടാഞ്ചേരിയിലെ പെണ്‍വാണിഭക്കേസില്‍ എംഎല്‍എമാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഡിജിപി തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതുകൊണ്ട് ഈ കേസ് ഡിവൈഎസ്പിയുടെ റാങ്കിലുള്ള ഒരാള്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്നും ഡിജിപി വ്യക്തമാക്കി.












Click it and Unblock the Notifications