കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് താല്‍ക്കാലിക വിസ കുറച്ചു

  • By Staff
Google Oneindia Malayalam News

സിലിക്കണ്‍ വാലി : ഇന്ത്യാക്കാരുള്‍പ്പെടെയുളള വിദേശികള്‍ക്ക് താല്‍ക്കാലിക വിസ (എച്ച്-1ബി വിസ) നല്‍കുന്നത് യുഎസ് വന്‍തോതില്‍ കുറച്ചു.

സാമ്പത്തിക മാന്ദ്യം കാരണം തൊഴിലവസരങ്ങള്‍ വളരെ കുറഞ്ഞതാണ് ഈ നീക്കത്തിന് കാരണം. യുഎസ് ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചതാണ് ഈ വിവരം.

2001 ഒക്ടോബര്‍ മുതല്‍ 2002 ജൂണ്‍ വരെ 60,500 താല്‍ക്കാലിക വിസ കളാണ് (എച്ച് 1 ബി വിസ) ഇമിഗ്രേഷന്‍ വകുപ്പ് അനുവദിച്ചത്. എന്നാല്‍ തൊട്ടു മുന്‍വര്‍ഷം ഇത് 1.3 ലക്ഷമായിരുന്നു. ഏകദേശം 54 ശതമാനമാണ് കുറവ് വരുത്തിയിരിക്കുന്നത്.

ആറുവര്‍ഷത്തേയ്ക്കാണ് അമേരിക്ക താല്‍ക്കാലിക വിസകള്‍ നല്‍കുന്നത്. വേണ്ടത്ര യോഗ്യതയുളള യുഎസ് പൗരന്മാരെ ലഭ്യമല്ലാതെ വരുമ്പോഴാണ് പുറത്തു നിന്നും താല്‍ക്കാലിക ജോലിക്കാരെ എടുക്കാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കുന്നത്. ഇങ്ങനെ വിസ ലഭിക്കുന്നവരില്‍ പകുതിയോളം വിദേശികളും കമ്പ്യൂട്ടര്‍ കമ്പനിയിലാണ് ജോലി ചെയ്തു വരുന്നത്.

സപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തിനു ശേഷമുളള സാമ്പത്തിക മാന്ദ്യമാണ് തൊഴിലവസരങ്ങളെ ദോഷകരമായി ബാധിച്ചത്. ആയിരക്കണക്കിന് പേര്‍ക്ക് നിലവിലുളള ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിദേശികള്‍ക്ക് താല്‍ക്കാലിക വിസ നല്‍കാനുളള തീരുമാനത്തിന്റെ സാംഗത്യം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇതിനാലാണ് താല്‍ക്കാലിക വിസയില്‍ വെട്ടിക്കുറവ് വരുത്താന്‍ ഇമിഗ്രേഷന്‍ വകുപ്പ് തീരുമാനിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X