Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്യ്രദിനം: കനത്ത സുരക്ഷ

ദില്ലി: സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച് തീവ്രവാദികളുടെ അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ സുരക്ഷാസന്നാഹം ശക്തിപ്പെടുത്തി. പ്രധാനമന്ത്രി പ്രസംഗം നടത്തുന്ന ചെങ്കോട്ടയുള്‍പ്പെടെ തലസ്ഥാനത്തെ 40 ഓളം പ്രധാന കെട്ടിടങ്ങള്‍ക്ക് ചുറ്റും സായുധ സേനയുടെ കാവലുണ്ട്.

ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യുന്ന സമയത്ത് ആഭ്യന്തര-വിദേശവിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. ചെങ്കോട്ടയ്ക്ക് ചുറ്റുമായി രണ്ട് വിമാനങ്ങള്‍ ആകാശത്ത് കാവലായി ചുറ്റിപ്പറക്കും.

ജമ്മു കശ്മീരില്‍ കലാപങ്ങളുണ്ടാക്കാന്‍ ലഷ്കര്‍-എ-തോയിബയുടെയും ജെയ്ഷ്-എ-മുഹമ്മദിന്റെയും 40 പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയതായി ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ അറിയിച്ചു. സ്വാതന്ത്യ്രദിനത്തില്‍ കശ്മീരിലെ പ്രധാനസര്‍ക്കാര്‍-സുരക്ഷാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ പ്രത്യേകദൗത്യവുമായി ഏതാനും തീവ്രവാദികള്‍ എത്തിയിട്ടുള്ളതായി ജമ്മുകശ്മീര്‍ ഐജി കെ. രജീന്ദ്ര പറഞ്ഞു.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജമാഅത്തെ ഉല്‍ മുജാഹിദ്ദീന്‍, അല്‍ ഉമര്‍ മുജാഹിദ്ദീന്‍, തെഹ്റീക് ഉല്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകളും കശ്മീരില്‍ സ്വതന്ത്യ്രദിനത്തോടനുബന്ധിച്ച് അക്രമങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുള്ളതായി ഊഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+