ചോദ്യം ചെയ്തത് ചട്ടപ്രകാരമെന്ന് സിബിഐ
കൊച്ചി : പാലിക്കേണ്ട മര്യാദകള്‍ പാലിച്ചു തന്നെയാണ് സൂര്യനെല്ലി പെണ്‍കുട്ടിയെ ചോദ്യം ചെയ്തതെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കുട്ടിയോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന ആരോപണവും സിബിഐ നിഷേധിച്ചു.
പെണ്‍കുട്ടിയെ ചോദ്യം ചെയ്ത കേസില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി സിബിഐ ഉദ്യോഗസ്ഥരെ ചേമ്പറിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ഹൈക്കോടതിയുടെ ചേമ്പറിലെത്തിയ സിബിഐ ഉദ്യോഗസ്ഥന്‍ രജനീഷ് റായിയാണ് ചട്ടമനുസരിച്ചാണ് കുട്ടിയെ ചോദ്യം ചെയ്തതെന്ന വിശദീകരണം നല്‍കിയത്.
ആവശ്യമെങ്കില്‍ പെണ്‍കുട്ടിയെ പോളിഗ്രാഫ് ടെസ്റിന് വിധേയയാക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. പെണ്‍കുട്ടി വിസമ്മതിക്കുകയാണെങ്കില്‍ അനുവാദം ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ സമീപിക്കാനാണ് സിബിഐ ഉദ്ദേശിക്കുന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെയോ അഭിഭാഷകന്റെയോ സാന്നിദ്ധ്യത്തിലാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ഉത്തരവുകളൊന്നും പുറപ്പെടുവിക്കില്ലെന്ന് കോടതി വ്യക്തമാക്കി.


Click it and Unblock the Notifications