ഗ്രൂപ്പ് ഫോര്‍മുല പഴയപോലെ തുടരും
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളെ കുറിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.
മുമ്പുണ്ടായ കൂടിക്കാഴ്ചകളേക്കാളും കൂടുതല്‍ ഫലപ്രദമായി കാര്യങ്ങള്‍ സോണിയയെ ധരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും പ്രശ്നങ്ങളെന്തെന്ന് ഹൈക്കമാന്റിനോട് വിശദമാക്കിയിട്ടുണ്ട്.
ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ആഗസ്ത് 14 ബുധനാഴ്ച വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു കരുണാകരന്‍.
കേരളത്തിലെ ഗ്രൂപ്പ് ഫോര്‍മുല പഴയപോലെ തുടരും. മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചും ആഭ്യന്തര വകുപ്പ് ഒഴിയുന്നതിനെ കുറിച്ചും തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications