എഞ്ചി. കോളെജിന് സ്വയംഭരണ പദവി
തിരുവനന്തപുരം : തലസ്ഥാനത്തെ ഗവണ്മെന്റ് എഞ്ചനീയറിംഗ് കോളെജിന് സ്വയം ഭരണാവകാശം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
വരും വര്‍ഷങ്ങളില്‍ മറ്റ് എഞ്ചിനീയറിംഗ് കോളെജുകള്‍ക്കും സ്വയം ഭരണ പദവി നല്‍കും. വിദ്യാഭ്യാസ ഭരണ പരിഷ്കാരങ്ങള്‍ക്കു വേണ്ടിയുളള ലോകബാങ്ക് ശിപാര്‍ശയെ തുടര്‍ന്നാണ് എഞ്ചിനീയറിംഗ് കോളെജുകള്‍ക്ക് സ്വയം ഭരണ പദവി നല്‍കുന്നത്. 250 കോടിയുടെ ലോകബാങ്ക് സഹായമാണ് സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരമുയര്‍ത്താന്‍ ലോകബാങ്ക് നല്‍കുന്നത്.
സംസ്ഥാനത്തെ 14 എഞ്ചിനീയറിംഗ് കോളെജുകള്‍ക്കും അക്കാദമിക സ്വയംഭരണം അനുവദിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications