സ്വാതന്ത്യ്രം സംരക്ഷിക്കാന്‍ ഒറ്റക്കെട്ടാവുക
തിരുവനന്തപുരം: ദശകങ്ങള്‍ നീണ്ട സമരത്തിലൂടെയും സഹനത്തിലൂടെയും നേടിയെടുത്ത സ്വാതന്ത്യ്രം സംരക്ഷിക്കുക എന്നതാവണം നമ്മുടെ പ്രധാന ദൗത്യമെന്ന് ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്ത് കേരളത്തിനുള്ള സ്വാതന്ത്യ്രദിന സന്ദേശത്തില്‍ പറഞ്ഞു.
നമ്മുടെ സ്വാതന്ത്യ്രം അതിര്‍ത്തിക്കപ്പുറത്തു നിന്നും ഉള്ളില്‍ നിന്നു തന്നെയും ഭീഷണി നേരിടുന്ന സമയമാണിത്. ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ എല്ലാ മേഖലയിലെയും പുരോഗതിക്കായി ഒന്നുചേര്‍ന്നു നിന്നിട്ടുണ്ട്.
ഈ സവിശേഷ സന്ദര്‍ഭത്തില്‍ ഏത് വെല്ലുവിളിയെയും ധീരതയോടെയും ആത്മവിശ്വാസത്തോടെയും നേരിടാന്‍ നാം പ്രതിജ്ഞാബദ്ധരായിരിക്കണം. - ഗവര്‍ണര്‍ പറഞ്ഞു.












Click it and Unblock the Notifications