Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുഐക്യവേദി സമരത്തിന്

തിരുവനന്തപുരം: ഹൈന്ദവപ്രസ്ഥാനങ്ങളെ മുഖ്യമന്ത്രി തീവ്രവാദ സംഘടനകളായി ചിത്രീകരിച്ചുവെന്നാരോപിച്ച് ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിന്. ഹിന്ദു ഐക്യവേദി നേതാക്കളായ കുമ്മനം രാജശേഖരന്‍, ജെ. ശിശുപാലന്‍ എന്നിവര്‍ ആഗസ്ത് 14 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരത്തെ സത്യാനന്ദസരസ്വതിയെയും മറ്റും തീവ്രവാദിയായാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചിട്ടുള്ളത്. അതേ സമയം കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിഡിപിയെയോ തീവ്രവാദസംഘടനകളുടെ ലിസ്റില്‍ പെടുത്തിയിട്ടില്ല.- കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കടലോര മേഖലയിലെ മതസംഘര്‍ഷം ആളിക്കത്തിക്കുന്ന സംഘടനയായ തീരസംഘോ വനംകയ്യേറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫാമോ മുഖ്യമന്ത്രിയുടെ കണ്ണില്‍ തീവ്രവാദസംഘടനയല്ലെന്നും കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.

ജൂലായ് 23ന് നിയമസഭയില്‍ നല്കിയ മതതീവ്രവാദി ലിസ്റില്‍ നിന്ന് ഹിന്ദു സംഘടനകളെ ഒഴിവാക്കണമെന്ന് നേരത്തെ ഹിന്ദു ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+