Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ നിഷ്ക്രിയം: കരുണാകരന്‍

തിരുവനന്തപുരം: ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന് കെ. കരുണാകരന്‍ തുറന്നടിച്ചു. ആഗസ്ത് 14 ബുധനാഴ്ച ദില്ലിയില്‍ നിന്നും മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ജനങ്ങള്‍ക്ക് ഈ ഭരണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രശ്നങ്ങള്‍ ഇവിടെ തീര്‍ക്കാവുന്നതേയുള്ളൂ എന്ന കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസ്താവനയേയും അദ്ദേഹം വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയുടെയും മറ്റും ഉപദേശം കേട്ട് മുന്നോട്ട് പോകാനുള്ള മുരളിയുടെ ശ്രമങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ഐ ഗ്രൂപ്പിന്റെ നേതാവ് താനാണെന്നും ഐ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ താന്‍ തന്നെ തീരുമാനിക്കുമെന്നും കരുണാകരന്‍ പറഞ്ഞു.

ആന്റണിയെ അട്ടിമറിക്കാനുളള ഗൂഡാലോചന ആരാണ് നടത്തുന്നതെന്ന് ആന്റണി പറയട്ടെ. - കരുണാകരന്‍ പറഞ്ഞു.

കരുണാകരന് മങ്ങാട് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള എന്‍ജിഒ അസോസിയേഷന്‍ നല്കിയ സ്വീകരണത്തിലും കരുണാകരന്‍ സര്‍ക്കാരിനെതിരെ തുറന്നടിച്ചു.

കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളെ കുറിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. മുമ്പുണ്ടായ കൂടിക്കാഴ്ചകളേക്കാളും കൂടുതല്‍ ഫലപ്രദമായി കാര്യങ്ങള്‍ സോണിയയെ ധരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും പ്രശ്നങ്ങളെന്തെന്ന് ഹൈക്കമാന്റിനോട് വിശദമാക്കിയിട്ടുണ്ട്.

കേരളത്തിലെ ഗ്രൂപ്പ് ഫോര്‍മുല പഴയപോലെ തുടരും. മന്ത്രിസഭാ പുന:സംഘടനയെ കുറിച്ചും ആഭ്യന്തര വകുപ്പ് ഒഴിയുന്നതിനെ കുറിച്ചും തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+