മിസ് കേരളയാകാന്‍ 20 പേര്‍
കൊച്ചി: മിസ് കേരളയെ തിരഞ്ഞെടുക്കാനുള്ള അവസാനപാദ മത്സരത്തിലേക്ക് 20 പേരെ തിരഞ്ഞെടുത്തു. ആഗസ്ത് 14 ബുധനാഴ്ചയാണ് മിസ് കേരളയെ തിരഞ്ഞെടുക്കുന്നത്.
237 അപേക്ഷകരില്‍ നിന്നാണ് 20 പേരെ തിരഞ്ഞെടുത്തത്. ഇംപ്രസാരിയോയാണ് മത്സരം സംഘടിപ്പിക്കുന്നത്.
മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ തുടങ്ങിയ ഒമ്പത് അവാര്‍ഡുകളും നല്കുന്നുണ്ട്. ആഗസ്ത് ഏഴ് മുതല്‍ ഏഴ് ദിവസം നീണ്ടുനിന്ന വിവിധ മത്സര ഘട്ടങ്ങളിലൂടെയാണ് 20 പേരെ അന്തിമമായി തിരഞ്ഞെടുത്തത്.












Click it and Unblock the Notifications