കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
കാഞ്ഞങ്ങാട്: ബന്തടുക്കയ്ക്കക്കടുത്ത് ചിക്കണ്ടമൂലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.
ഒമ്പതുതൊട്ടിയിലെ ദേവസ്യയുടെ മകന്‍ ഷിജു എന്ന മാത്യു (23) ആണ് മരിച്ചത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. പൊലീസ് സംശയിക്കുന്ന തോമാച്ചന്‍ എന്നയാള്‍ ഒളിവിലാണ്.
തോമാച്ചനും മാത്യുവും തമ്മില്‍ മൂന്ന് ദിവസം മുമ്പ് വഴക്കിട്ടിരുന്നു. ആഗസ്ത് 13 ചൊവാഴ്ച തോമാച്ചന്‍ മാത്യുവിനെ അന്വേഷിച്ച് വീട്ടില്‍ ചെന്നു. തോമാച്ചന്‍ മാത്യുവിനെ കാണാഞ്ഞ് മാത്യുവിന്റെ പിതാവ് ദേവസ്യയെ മര്‍ദിച്ചു.
വിവരമറിഞ്ഞ മാത്യു തോമാച്ചന്റെ വീട്ടില്‍ ചോദിക്കാന്‍ പോയി. ബുധനാഴ്ച രാവിലെ തോമാച്ചന്റെ വീട്ടിനടുത്ത് വെട്ടേറ്റ് മരിച്ച നിലയിലാണ് മാത്യുവിനെ പിന്നീട് കാണുന്നത്.












Click it and Unblock the Notifications