Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെക്പോസ്റുകളില്‍ റെയ്ഡ്; 3 ലക്ഷം പിടിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് പ്രധാന ചെക് പോസ്റുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ മൂന്ന് ലക്ഷത്തോളം രൂപ അനധികൃതമായി കണ്ടെത്തി.

അമരവിള, ആര്യങ്കാവ്, വാളയാര്‍, മഞ്ചേശ്വരം ചെക്പോസ്റുകളിലാണ് ഒരേ സമയം റെയ്ഡ് നടത്തിയത്. ആഗസ്ത് 12 തിങ്കളാഴ്ച അര്‍ധരാത്രി തുടങ്ങിയ റെയ്ഡ് ചൊവാഴ്ച രാവിലെ വരെ നീണ്ടുനിന്നു.

ഉദ്യോഗസ്ഥരില്‍ നിന്ന് അനധികൃതമായി കണ്ടെത്തിയ തുകയില്‍ ഭൂരിഭാഗവും കൈക്കൂലിയാണെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. അമരവിളയില്‍ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ കൈയില്‍ നിന്ന് മാത്രം ഒരു ലക്ഷം രൂപ കണ്ടെത്തി. കടലാസ് കൊണ്ട് തലയിണ പോലെയുണ്ടാക്കി അതിലാണ് ഒരു ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്.

വാളയാറില്‍ വിജിലന്‍സ് ഐ ജി സിബി മാത്യുവും അമരവിളയില്‍ ഡി ഐ ജി ശ്രീലേഖയുമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. പരിശോധനയ്ക്കായി വില്പന നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെയും പൊലീസ് സംഘത്തെയും ഒപ്പം കൂട്ടിയിരുന്നു.

മുമ്പ് നടത്തിയ റെയ്ഡ് ചീറ്റിപ്പോയതിനാല്‍ വളരെ ആസൂത്രിതമായാണ് ഇത്തവണ റെയഡ് നടത്തിയത്. അന്യജില്ലയിലെ വില്പന നികുതി ഉദ്യോഗസ്ഥരെയാണ് കൂടെ കൂട്ടിയത്. അവസാന നിമിഷം മാത്രമാണ് വിജിലന്‍സുകാരെ പോലും റെയ്ഡിനെ കുറിച്ച് വിവരമറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+