കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്കല്‍മേട് വൈദ്യുത പദ്ധതി ഈ വര്‍ഷം

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇടുക്കി ജില്ലയിലെ രാമക്കല്‍മേടില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി അടുത്തു തന്നെ തുടങ്ങിയേക്കും.

രണ്ട് മെഗാവാട്ട് പദ്ധതിയാണ് രാമക്കല്‍മേട്ടില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെയുള്ള കുരുവികാനത്ത് തുടങ്ങാന്‍ അനര്‍ട്ട് ഉദ്ദേശിക്കുന്നത്. രണ്ട് മെഗാവാട്ട് വിന്റ് മില്‍ ഈ വര്‍ഷം സ്ഥാപിക്കാനാവുമെന്നാണ് കരുതുന്നതെന്ന് അനര്‍ട്ട് അധികൃതര്‍ പറഞ്ഞു. അനര്‍ട്ട് പദ്ധതി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വിന്റ് മില്‍ സ്ഥാപിക്കാനായി സ്വകാര്യ കമ്പനികള്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതി നടപ്പിലാക്കാന്‍ 1991ലാണ് തീരുമാനമെടുത്തതെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് പദ്ധതി നടപ്പില്‍വരുന്നത് വൈകാന്‍ കാരണം. ഒരു സബ് സ്റേഷന്‍ ഇവിടെയില്ല. 12 കിലോ മീറ്റര്‍ അകലെയുള്ള കല്ലാറിലാണ് അടുത്തുള്ള സബ്സ്റേഷന്‍.

അനര്‍ട്ട് ഡയറക്ടര്‍ കെ. എസ്. വിജയന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന് സപ്തംബറില്‍ യോഗം ചേരുന്നുണ്ട്. ഒന്നുകില്‍ രാമക്കല്‍മേടിനടുത്ത് ഒരു സബ്സ്റേഷന്‍ സ്ഥാപിക്കണം. അല്ലെങ്കില്‍ വൈദ്യുത പ്രസരണത്തിന് മറ്റ് സംവിധാനങ്ങള്‍ നടപ്പിലാക്കണം.

കടല്‍നിരപ്പില്‍ നിന്നും 1000 മീറ്റര്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. മണിക്കൂറില്‍ 33.5 കിലോ മീറ്ററാണ് ഇവിടെ കാറ്റിന്റെ വേഗത.

കേരളത്തില്‍ പാലക്കാട് മാത്രമാണ് കാറ്റ് ഊര്‍ജ പദ്ധതിയുള്ളത്. ഇവിടെ രണ്ട് മെഗാവാട്ടാണ് ഉത്പാദിപ്പിക്കുന്നത്.

ഈ പദ്ധതി പൂര്‍ത്തിയാവുന്നതോടെ വൈദ്യുതി ഇനിയും ലഭിക്കാത്ത രാമക്കല്‍മേടിലെ അമ്പത് ശതമാനം ജനങ്ങള്‍ക്ക് ആശ്വാസമാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X