സിബിഐ ഉദ്യോഗസ്ഥന്‍ ഹാജരാവണം
തിരുവനന്തപുരം: അഭയ കേസുമായി ബന്ധപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്ന സി ബി ഐ ഉദ്യോഗസ്ഥനോട് ഹൈക്കോടതിക്ക് മുന്നില്‍ ഹാജരാവാന്‍ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
ആഗസ്ത് 14 ബുധനാഴ്ച ഉച്ച തിരിഞ്ഞ് കോടതിയില്‍ ഹാജാരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
അഭയ കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണനയില്‍ വന്നപ്പോഴാണ് സി ബി ഐ ഉദ്യോഗസ്ഥനോട് ഹാജരാവാന്‍ ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, ജസ്റിസ് ജി. ശിവരാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടത്.
അഭയ കേസ് അന്വേഷണം വഴി തിരിച്ചുവിടാനും സൂര്യനെല്ലി കേസുകളിലെ പ്രതികളെ രക്ഷിക്കാനുമാണ് തന്നെ കേസിലുള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്നാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ ആരോപണം.












Click it and Unblock the Notifications