കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വദേശി പള്ളിയുമായി ആര്‍എസ്എസ് വീണ്ടും

  • By Staff
Google Oneindia Malayalam News

കോട്ടയം: ക്രിസ്ത്യന്‍ ബുദ്ധിജീവികളുമായി അടുത്തയാഴ്ച കോട്ടയത്ത് വെച്ച് ആര്‍ എസ് എസിന്റെ ദേശീയ നേതാക്കള്‍ നടത്തുന്ന ചര്‍ച്ചയില്‍ സ്വദേശി പള്ളി വിഷയമാവും.

സ്വദേശി പള്ളി എന്ന ആര്‍ എസ് എസ് ആശയം പുതിയ സാഹചര്യത്തില്‍ ഉന്നയിക്കുക എന്നതാണ് ആര്‍ എസ് എസ് തലവന്‍ സുദര്‍ശന്റെ നീക്കം. മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചും യാക്കോബ സിറിയന്‍ ചര്‍ച്ചും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ സ്വദേശി പള്ളി എന്ന ആശയം വീണ്ടും ഉന്നയിക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്.

ഓര്‍ത്തഡോക്സ് വിഭാഗത്തെ തങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുവരാം എന്ന ലക്ഷ്യം കൂടി ആര്‍ എസ് എസിനുണ്ട്. ദേശീയ പള്ളി എന്ന ആശയത്തെ ഓര്‍ത്തഡോക്സ് വിഭാഗം അനുകൂലിക്കുന്നുണ്ട്.

നാഗ്പൂരില്‍ നടത്തിയ പ്രസ്താവനയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് വിദേശ ബന്ധമോ സാമ്പത്തിക ഇടപാടോ പാടില്ലെന്ന് സുദര്‍ശന്‍ നിര്‍ദേശിച്ചിരുന്നു. പള്ളികളുടെ സ്വത്തുക്കളും മേല്‍നോട്ടവും പൂര്‍ണമായും ഇന്ത്യക്കാരായ ക്രിസ്ത്യാനികളുടെ നിയന്ത്രണത്തിലായിരിക്കണമെന്നാണ് സുദര്‍ശന്റെ നിലപാട്.

കോട്ടയത്ത് നടക്കുന്ന യോഗത്തില്‍ സ്വദേശി പള്ളി സംബന്ധിച്ച നിലപാട് ഉന്നയിക്കുക എന്നതായിരിക്കും സുദര്‍ശന്റെ പ്രധാന അജണ്ട. അതേ സമയം ദേശീയ പള്ളി എന്നത് ചര്‍ച്ചയുടെ ആറ് അജണ്ടകളില്‍ ഒന്നു മാത്രമാണെന്ന് ആര്‍ എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നവരില്‍ പ്രധാനിയായ ജോസഫ് പുലിക്കുന്നേല്‍ പറഞ്ഞു. മതപരിവര്‍ത്തനം, ദളിത് പ്രശ്നങ്ങള്‍, വിദേശ ഫണ്ടിന്റെ വരവ് ഇതെല്ലാം ചര്‍ച്ചയിലെ വിഷയങ്ങളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X