29 സ്വാശ്രയ കോളജുകള്‍ക്ക് കൂടി അനുമതി
തിരുവനന്തപുരം: 29 സ്വാശ്രയ കോളജുകള്‍ക്ക് കൂടി അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പുതിയ കോഴ്സുകള്‍ ആവശ്യപ്പെട്ട കോളജുകള്‍ക്കെല്ലാം രണ്ട് കോഴ്സ് വീതം അണ്‍ എയ്ഡഡ് ആയി അനുവദിക്കാനും തീരുമാനമായി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ ആറും കലിക്കറ്റ് സര്‍വകലാശാലയില്‍ മൂന്നും എം ജി, കേരള സര്‍വകലാശാലകളില്‍ പത്ത് വീതവും അണ്‍ എയ്ഡഡ് കോളജുകളാണ് അനുവദിക്കുക. എം ജിയില്‍ കൂടുതല്‍ അപേക്ഷകളുള്ളതിനാല്‍ അതില്‍ നിന്ന് 10 എണ്ണം തിരഞ്ഞെടുക്കേണ്ടത് സിന്റിക്കേറ്റാണ്.
കേരള സര്‍വകലാശാലയില്‍ 22 കോളജുകളിലും എം ജിയില്‍ 29 കോളജുകളിലുമാണ് അണ്‍ എയ്ഡഡ് കോഴ്സുകള്‍ അനുവദിക്കുന്നത്. ഇത് ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ ഏതുമാകാം. വിഷയങ്ങള്‍ മാനേജ്മെന്റിന് തീരുമാനിക്കാം.
സ്വാശ്രയ ആയുര്‍വേദ കോളജുകളില്‍ 50 സീറ്റ് വീതം അനുവദിക്കും. നേരത്തെ 30 സീറ്റ് അനുവദിക്കാനായിരുന്നു തീരുമാനം.












Click it and Unblock the Notifications