കശ്മീര്‍ തിരഞ്ഞെടുപ്പ് നാടകം: മുഷാറഫ്
ഇസ്ലാമബാദ്: കശ്മീരിലെ തിരഞ്ഞെടുപ്പ് ഇന്ത്യ നടത്തുന്ന നാടകം മാത്രമാണെന്ന് പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. കശ്മീര്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പാകിസ്ഥാന്‍ ഉത്തരവാദിയല്ലെന്നും മുഷാറഫ് പറഞ്ഞു.
പാകിസ്ഥാന്റെ 55ാം സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച് രാജ്യത്തോട് നടത്തിയ പ്രസംഗത്തിലാണ് മുഷാറഫ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന യുദ്ധഭീഷണി കൂടി മുഷാറഫ് ഈ പ്രസംഗത്തില്‍ ഉയര്‍ത്തി.
കശ്മീരിനുള്ളിലെ സംഭവവികാസങ്ങളുടെ ഉത്തരവാദി പാകിസ്ഥാനല്ല. തിരഞ്ഞെടുപ്പിന്റെ പരാജയം പാകിസ്ഥാന്റെ മേല്‍ കെട്ടിവയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കശ്മീരിലെ തിരഞ്ഞെടുപ്പ് ഇന്ത്യ കശ്മീര്‍ താഴ്വരയില്‍ നിര്‍വഹിക്കുന്ന കാര്യങ്ങളെ ന്യായീകരിക്കാനുള്ള മുഖംമൂടി മാത്രമാണ്. - മുഷാറഫ് പറഞ്ഞു.












Click it and Unblock the Notifications