ശോഭന: അനില്‍ നമ്പ്യാരുടെ മൊഴികള്‍...
തിരുവനന്തപുരം: ശോഭന ജോര്‍ജ്ജ് എംഎല്‍എയെക്കുറിച്ച് സൂര്യാ ടിവി ലേഖകന്‍ അനില്‍ നമ്പ്യാര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞ കാര്യങ്ങള്‍ ഒരു മലയാള ദിനപത്രം പ്രസിദ്ധപ്പെടുത്തി. ഇത് പ്രകാരം ഹവാല ഇടപാടുമായി മന്ത്രി കെ.വി. തോമസിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന വിജിലന്‍സ് രേഖയെക്കുറിച്ച് ശോഭന ജോര്‍ജ്ജിന് അറിയാമെന്ന് വ്യക്തമാണ്.
ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് അനില്‍ നമ്പ്യാര്‍ നല്കിയ മറുപടി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് തന്നെ കോടതിയില്‍ നല്കിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് അനില്‍ നമ്പ്യാര്‍ നല്കിയ മൊഴികള്‍ കേരളത്തിലെ രാഷ്ട്രീയരംഗത്ത് കൂടുതല്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചേക്കാം.
നിയമസഭാ കാന്റീനില്‍ വച്ച് കണ്ടപ്പോഴാണ് വ്യാജരേഖയെപ്പറ്റി ശോഭന ജോര്‍ജ്ജ് തന്നോട് പറഞ്ഞതെന്ന് അനില്‍ നമ്പ്യാര്‍ പറയുന്നു.
കാന്റീന് മുന്നില്‍ വച്ച് കണ്ടപ്പോള്‍ ശോഭന ജോര്‍ജ്ജ് അനില്‍ നമ്പ്യാരോട് : ഇന്നലെ ആരെങ്കിലും വിളിച്ചിരുന്നോ?
അനില്‍ നമ്പ്യാര്‍: പലരും വിളിച്ചിരുന്നു.
ശോഭന ജോര്‍ജ്ജ്: ഒരു ഡിവൈഎസ്പി വിളിച്ചിരുന്നോ?
അനില്‍ നമ്പ്യാര്‍: വിളിച്ചിരുന്നു.
ശോഭന ജോര്‍ജ്ജ്: ഞാന്‍ പറഞ്ഞിട്ടാണ് അയാള്‍ അനിലിനെ വിളിച്ചത്. എന്റെ സ്വന്തം ആളാണ്.
അനില്‍ നമ്പ്യാര്‍: ഡിവൈഎസ്പി തന്ന വിവരം ശരിയാണോ?
ശോഭന ജോര്‍ജ്ജ്: ഹവാല സംഭവം പുറത്തുവന്നത് നിങ്ങളുടെ ടിവിയില്‍ കൂടിയാണല്ലോ.
അതുകൊണ്ടാണ് സൂര്യയ്ക്ക് തന്നെ ഈ വാര്‍ത്ത കൊടുക്കണമെന്ന് ഡിവൈഎസ്പിയോട് ഞാന്‍ പറഞ്ഞത്.
അനില്‍ നമ്പ്യാര്‍: വാര്‍ത്ത ശരിതന്നെയാണല്ലോ?
ശോഭന ജോര്‍ജ്ജ്: അയാളൊരു സീനിയര്‍ ഓഫീസറാണ്, നമ്മുടെ സ്വന്തം ആളാണ്. വാര്‍ത്ത പ്രസിദ്ധീകരിക്കാം.
അനില്‍ നമ്പ്യാര്‍: ഏത് മന്ത്രിയാണ്?
ശോഭന ജോര്‍ജ്ജ്: അതെന്തായാലും അനിലിനെ ഞാന്‍ ഏല്പിക്കാന്‍ പോകുന്ന രേഖയിലുണ്ടല്ലോ? ഒരു സസ്പെന്‍സായിരിക്കട്ടെ.












Click it and Unblock the Notifications