കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭനയുടെ പിഎയെ ചോദ്യം ചെയ്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി കെ.വി. തോമസിനെതിരെ വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയ കേസില്‍ ക്രൈംബ്രാഞ്ച് ഒടുവില്‍ ശോഭനാ ജോര്‍ജ്ജിന് എതിരെ തിരിയുന്നു. കഴിഞ്ഞ ദിവസം ശോഭനാജോര്‍ജ്ജിന്റെ പഴ്സണല്‍ അസിസ്റന്റ് (പിഎ) അനിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

തുടര്‍ച്ചയായി എട്ടുമണിക്കൂറോളം ചോദ്യം ചെയ്തതായി പറയുന്നു. ഇതു സംബന്ധിച്ച അന്വേഷണച്ചുമതല ഡിജിപി കെ.ജെ. ജോസഫിനെ ഏല്പിച്ചിട്ടുണ്ട്. ഈ കേസില്‍ കുറ്റവാളികളെ കണ്ടെത്തുന്നകാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ആന്റണിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ശോഭനയുടെ പിഎയെ ചോദ്യം ചെയ്തത്.

അനിലിനെ ക്രൈംബ്രാഞ്ച് എസ്പി കെ. നടരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. രാവിലെ പത്തിനാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. വൈകുന്നേരം ആറ് വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. സൂര്യാ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശോഭനയുടെ പിഎയെ ചോദ്യം ചെയ്തതെന്നറിയുന്നു.

സൂര്യാടിവിയില്‍ വാര്‍ത്ത വന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ശോഭന ജോര്‍ജ്ജ് ആരെയൊക്കെ കണ്ടു, ആര്‍ക്കൊക്കെ ഫോണ്‍ ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് അവരുടെ പിഎയോട് ചോദിച്ചതെന്നറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X