കേരളാട്രാവല്‍മാര്‍ട്ട് ഒക്ടോബറില്‍
ദില്ലി: കേരള ടൂറിസം വകുപ്പിന്റെ രണ്ടാമത്തെ ട്രാവല്‍ മാര്‍ട്ട് ഒക്ടോബര്‍ രണ്ടു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ നടക്കുമെന്ന് ടൂറിസം സെക്രട്ടറി ടി. ബാലകൃഷ്ണന്‍ അറിയിച്ചു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും കൂട്ടിയിണക്കുന്ന മേളയായിരിക്കും കേരളാ ട്രാവല്‍ മാര്‍ട്ട് 2002.
ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 600 സ്ഥാപനങ്ങള്‍ പങ്കെടുക്കും. 400 ടൂര്‍ കമ്പനികള്‍ ഇതിനകം സ്റാളുകള്‍ തുടങ്ങാനായി രജിസ്റര്‍ ചെയ്തു കഴിഞ്ഞു. യൂറോപ്പ്, മധ്യപൗരസ്ത്യ രാജ്യങ്ങള്‍, ഏഷ്യാ-പസഫിക് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളാണ് ഇതിലേറെയും.
മേളയുടെ ഭാഗമായി ഒക്ടോബര്‍ അഞ്ച് മുതല്‍ ഏഴ് വരെ ദേശീയ ബോട്ട് ഷോയും നടത്തും. ട്രാവല്‍ മാര്‍ട്ട് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലിലായിരിക്കും നടത്തുക. ബോട്ട് ഷോ ബോള്‍ഗാട്ടിയിലായിരിക്കും.
2.5 കോടിയായിരിക്കും ഈ വ്യാപാരമേളയുടെ ചെലവ്. നാഷണല്‍ ബോട്ട് ഷോ എന്നത് മേളയിലെ പുതുമയായിരിക്കും. ബോട്ടു വ്യാപാരികള്‍, ബോട്ടു നിര്‍മ്മിക്കുന്നവര്‍, ജല-കായിക വിനോദ സാമഗ്രികള്‍ നിര്‍മ്മിക്കുന്നവര്‍, ജലവിനോദവുമായി ബന്ധപ്പെടുന്നവര്‍ എന്നിവര്‍ പങ്കെടുക്കും.
സപ്തംബര്‍ 11ലെ ദുരന്തമോ ഇന്ത്യാ-പാക് യുദ്ധസാഹചര്യമോ കേരളത്തിലെ ടൂറിസം മേഖലയെ ബാധിച്ചില്ലെന്ന് ടൂറിസം ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റുകള്‍ കുറഞ്ഞെങ്കിലും ആഭ്യന്തരടൂറിസ്റുകളുടെ എണ്ണം കൂടി.












Click it and Unblock the Notifications