മാവൂരിലെ തടിലേലത്തില്‍ അഴിമതി: വിഎസ്
കോഴിക്കോട്: മാവൂര്‍ റെയോണ്‍സിലെ തടിഡിപ്പോകളിലെ 1,30,000 ടണ്ണോളം വരുന്ന തടി ലേലം ചെയ്തതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ആഗസ്ത് 15 വ്യാഴാഴ്ച മാവൂര്‍ റെയോണ്‍സിലെ തടി ഡിപ്പോ സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയധികം തടികള്‍ വെറും 21 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ വിറ്റത്. ഇതിന് പിന്നില്‍ സര്‍ക്കാരും മാവൂര്‍ റെയോണ്‍സ് മാനേജ്മെന്റ് ഉടമകളും ഒത്തുകളിച്ചിരിക്കുകയാണ്. ഈ തടിയുടെ മാര്‍ക്കറ്റ് വിലയായ 20 കോടിയോളം രൂപ സര്‍ക്കാരിന് ബിര്‍ള നല്കേണ്ടതാണ്. ഇത് വാങ്ങാതെ രഹസ്യനീക്കത്തിലൂടെ തടി ലേലത്തില്‍ വിറ്റിരിക്കുകയാണ്. - വിഎസ് ആരോപിച്ചു.
ഈ തടിയുടെ കാര്യം നിയമസഭയില്‍ മത്തായി ചാക്കോ എംഎല്‍എ ഉന്നയിച്ചപ്പോള്‍ തടി ചീഞ്ഞുപോയി എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. എന്നാല്‍ ഇവിടുത്തേതെല്ലാം നല്ല ഒന്നാംതരം തടികളാണെന്ന് പരിശോധനയില്‍ മനസ്സിലായെന്ന് വിഎസ് പറഞ്ഞു.












Click it and Unblock the Notifications