കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21ാം നൂറ്റാണ്ട് ഇന്ത്യയുടേത്: അദ്വാനി

  • By Staff
Google Oneindia Malayalam News

ദില്ലി: ഇരുപതാം നൂറ്റാണ്ട് യൂറോപ്യന്‍ രാജ്യങ്ങളാണ് സ്വന്തമാക്കിയതെങ്കില്‍ 21ാം നൂറ്റാണ്ട് ഇന്ത്യക്കാര്‍ സ്വന്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി. ഇതിന് നമുക്കാവശ്യം ആത്മവിശ്വാസം മാത്രമാണെന്നും അദ്വാനി പറഞ്ഞു.

ആഗസ്ത് 16 വെള്ളിയാഴ്ച നെഹ്രു യുവകേന്ദ്രയുടെ ജാഗ്രിത് ഭാരത് ഉത്സവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിക്കുപ്പുറത്തുനിന്നുള്ള തീവ്രവാദത്തിന് അറുതി വരുത്താനും ഈ ആത്മവിശ്വാസം അത്യാവശ്യമാണെന്നും അദ്വാനി പറഞ്ഞു.

ഇന്ത്യ ഇപ്പോഴും വികസ്വര രാഷ്ട്രമാണെന്നത് വേദനിപ്പിക്കുന്ന സത്യമാണ്. ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ ആവശ്യമായ കരുത്ത് ഇന്ത്യയ്ക്കുണ്ട്. ലോകം അക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വിവരസാങ്കേതികവിദ്യ, ബഹിരാകാശരംഗം, മിസില്‍, ആണവശക്തി എന്നീ മേഖലകളിലെ വന്‍ നേട്ടങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ചെറിയ നേട്ടങ്ങളിലും അഭിമാനിക്കാന്‍ ഇന്ത്യക്കാര്‍ക്ക് കഴിയണം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിയ്ക്കുന്നില്ലെങ്കിലും അതേ ആവേശത്തോടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ക്രിക്കറ്റ് മത്സരം ആസ്വദിക്കും. - അദ്വാനി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X