ബാബാ: രജനീഭക്തന്‍ തിരക്കില്‍പെട്ട് മരിച്ചു
ബാംഗ്ലൂര്‍: രജനീകാന്തിന്റെ പുതിയ ചിത്രമായ ബാബാ കാണാന്‍ തീയറ്ററില്‍ പോയ ആള്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. ബാംഗ്ലൂര്‍ സദാംനഗര്‍ ഒന്നാം മെയിന്‍സ്ട്രീറ്റില്‍ താമസിക്കുന്ന വേണുഗോപാലാണ് മരിച്ചത്.
രജനീഭക്തനായ ഇയാള തയ്യല്‍ത്തൊഴിലാളിയാണ്. ബാംഗ്ലൂരിലെ ഉര്‍വശി തിയറ്ററിലാണ് ബാബാ പ്രദര്‍ശിപ്പിക്കുന്നത്. വേണുഗോപാലിന് ഭാര്യയുടം മൂന്നു പെണ്‍മക്കളുമുണ്ട്.
ബാബാ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ബാംഗ്ലൂരില്‍ ക്യൂവില്‍ നിന്ന് ടിക്കറ്റ് കിട്ടണമെങ്കില്‍ മണിക്കൂറുകള്‍ മുമ്പേ തിയറ്ററില്‍ എത്തണമെന്നതാണ് അവസ്ഥ. കരിഞ്ചന്തയില്‍ ടിക്കറ്റ് കിട്ടാന്‍ 2,500 രൂപ വരെ കൊടുക്കേണ്ടിവരുന്നതായി പറയുന്നു.
ബാബായുടെ പരസ്യത്തിനും പ്രചാരണത്തിനും രജനീഭക്തര്‍ രണ്ടുംകെട്ടിറങ്ങിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ പട്ടാളിമക്കള്‍ കക്ഷി രജനിയ്ക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തിറങ്ങിയതോടെ രജനീഭക്തരും കൂടുതല്‍ വാശിയിലാണ്.












Click it and Unblock the Notifications