മഹാജന്‍ രാജിവയ്ക്കില്ല: ബിജെപി
ദില്ലി: ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക ശിവാനി ഭട്നഗറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി പ്രമോദ് മഹാജന്‍ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് ബിജെപി. ഇത് ബിജെപിയ്ക്കും എന്‍ഡിഎ സര്‍ക്കാരിനും എതിരായ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ബിജെപി വക്താവ് മുഖ്തര്‍ അബാസ് നഖ്വി പറഞ്ഞു.
ആഗസ്ത് 16 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമോദ് മഹാജന്‍ ബിജെപിയുടെ മുതിര്‍ന്ന മന്ത്രിയും ബഹുമാന്യനേതാവുമാണ്. വ്യാജവും ഗൂഡാലോചനാപരവുമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുതിര്‍ന്നാല്‍ നമ്മുടെ ജനാധിപത്യഘടന തന്നെ തകരും.- നഖ്വി പറഞ്ഞു.
ശിവാനി ഭട്നഗറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി പ്രമോദ് മഹാജന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ആര്‍. ദാസ്മുന്‍ഷി ആവശ്യമുയര്‍ത്തിയിരുന്നു. ശിവാനിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.കെ. ശര്‍മ്മയുടെ ഭാര്യ മധു ശര്‍മ്മയാണ് പ്രമോദ് മഹാജനെതിരെ കൊലപാതകക്കുറ്റം ആരോപിച്ചത്.
ഈ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ബിജെപിയ്ക്കെതിരായ ഗൂഡാലോചനയുടെ ഭാഗമാണെന്നും നഖ്വി അഭിപ്രായപ്പെട്ടു. കേസന്വേഷണത്തില്‍ സഹകരിക്കുന്നതിന് പകരം ഒളിച്ചോടുകയും കൃത്രിമമായ ആരോപണമുന്നയിക്കാന്‍ മാധ്യമങ്ങളുടെ സഹായം തേടുകയുമാണ് ആര്‍.കെ. ശര്‍മ്മയെന്നും നഖ്വി ആരോപിച്ചു.












Click it and Unblock the Notifications