ഇനി അഞ്ചു കിലോയുടെ ഗ്യാസ് സിലിണ്ടര്‍
ദില്ലി : സ്വാതന്ത്യ്ര ദിന സമ്മാനമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുളള എണ്ണക്കമ്പനികള്‍ 12 സംസ്ഥാനങ്ങളില്‍ അഞ്ചു കിലോയുടെ പാചകവാതക സിലിണ്ടറുകള്‍ പുറത്തിറക്കി.
സിലിണ്ടര്‍ ഒന്നിന് 90 രൂപയാണ് നിരക്ക്. പെട്രോളിയം മന്ത്രി രാം നായിക് സിംലയിലെ ഒരു ചടങ്ങിലാണ് മിനി സിലിണ്ടറുകള്‍ പുറത്തിറക്കിയത്. മലമ്പ്രദേശങ്ങളിലും ഗ്രാമങ്ങളിലും ചേരികളിലും പാചകവാതകം എത്തിക്കാനുളള പരിശ്രമത്തിന്റെ ഭാഗമായാണ് മിനി സിലിണ്ടറുകള്‍ എന്ന് അദ്ദേഹം പറഞ്ഞു.
350 രൂപയാണ് സെക്യൂരിറ്റി നിക്ഷേപം ആവശ്യപ്പെടുന്നത്. സിലിണ്ടര്‍ ഒന്നിന് എട്ട് രൂപ കമ്മിഷനായി ഏജന്‍സികള്‍്ക്ക് ലഭിക്കും. വിതരണക്കാരില്‍ നിന്നും നേരിട്ട് സിലിണ്ടര്‍ എടുക്കുന്ന ഉപഭോക്താവിന് 4.5 ശതമാനം വിലക്കിഴിവ് നല്‍കുമെന്ന് രാം നായിക് അറിയിച്ചു,
14.2 കിലോ സിലിണ്ടറാണ് നേരത്തെയുണ്ടായിരുന്നത്. 250 രൂപയായിരുന്നു ഇതിന്റെ വില. സാധാരണക്കാരെ പാചക വാതകത്തില്‍ നിന്നും അകറ്റിയത് ഈ വിലക്കൂടുതലാണ്. ലഭ്യതയും വ്യാപാകരമാവകാശവുമനുസരിച്ച് എല്ലാ കുടുംബങ്ങളിലും പാചക വാതകം നല്‍കുമെന്ന് രാം നായിക് അറിയിച്ചു.












Click it and Unblock the Notifications