ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നേരത്തെയില്ല
ദില്ലി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷമല്ല ഇപ്പോഴുള്ളതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ലിംഗ്ദോ. ആഗസ്ത് 16 വെള്ളിയാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പ് നവമ്പര്‍-ഡിസംബര്‍ മാസങ്ങളിലേ നടത്താന്‍ കഴിയൂ. നേരത്തെ തിരഞ്ഞെടുപ്പ് നടത്തുന്ന പ്രശ്നമുദിക്കുന്നില്ല. അതിന് പറ്റിയ അന്തരീക്ഷമല്ല ഗുജറാത്തിലേത്.- ലിംഗ്ദോ പറഞ്ഞു.
ലിംഗ്ദോയുടെ പ്രസ്താവന ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഗുജറാത്തില്‍ കഴിഞ്ഞ ഒരാഴ്ചയോളം നീണ്ടുനിന്ന പര്യടനത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സമയമായില്ലെന്ന് പ്രസ്താവിച്ചിരിക്കുന്നത്. ഗുജറാത്തില്‍ ഉടനെ തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ബിജെപിയുടെ നിലപാട്.












Click it and Unblock the Notifications