മഹാജന്‍ അപകീര്‍ത്തിക്കേസ് നല്കും
ദില്ലി: തനിക്കെതിരെ കൊലപാതകക്കുറ്റം ആരോപിച്ച മധു ശര്‍മ്മയ്ക്കെതിരെ കേന്ദ്രമന്ത്രി പ്രമോദ് മഹാജന്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യും. ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക ശിവാനി ഭട്നഗറിന്റെ കൊലപാതകത്തില്‍ പ്രമോദ് മഹാജന് പങ്കുണ്ടെന്ന് ആഗസ്ത് 15 വ്യാഴാഴ്ചയാണ് മധു ശര്‍മ്മ ആരോപിച്ചത്.
ഈ കേസില്‍ പ്രധാന കുറ്റവാളിയെന്ന് കരുതുന്ന ഹരിയാന ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.കെ. ശര്‍മ്മയുടെ ഭാര്യയാണ് മധു ശര്‍മ്മ. വ്യാജമായ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മധു ശര്‍മ്മയ്ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തിക്കേസാണ് നല്കുകയെന്ന് ബിജെപി വക്താവ് അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.
ഉടനെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രമോദ് മഹാജനോട് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ടെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.












Click it and Unblock the Notifications