കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അലസത കൂടുന്നുവെന്ന് കണ്ടെത്തിയ സി പി എം നേതൃത്വം പാര്‍ട്ടിയെ ഊര്‍ജ്വസ്വലപ്പെടുത്താന്‍ പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അച്ചടക്കം കൂടുതല്‍ കര്‍ശനമാക്കാനാണ് നേതൃത്വത്തിന്റെ നീക്കം. പാര്‍ട്ടിയുടെ കെട്ടുറപ്പ് ഉലയുന്നുവെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ പരിഷ്കരണ നടപടികള്‍ കൊണ്ടുവരുന്നത്.

പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തും. നേതാക്കള്‍ക്കും ഇത് ബാധകമാണ്. അംഗങ്ങളുടെ പ്രവര്‍ത്തനരീതിയെ കുറിച്ച് രേഖപ്പെടുത്തുന്നതിനുള്ള ഹാജര്‍ സംവിധാനവും പുതുതായി കൊണ്ടുവരും.

ബ്രാഞ്ച് കമ്മിറ്റിയിലും പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കുന്ന അംഗങ്ങളുടെ ലിസ്റ് രേഖപ്പെടുത്താനാണ് ഹാജര്‍ ബുക്ക്. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയും മേല്‍ കമ്മിറ്റികളും ഹാജര്‍ ബുക്ക് പരിശോധിക്കും.

തുടര്‍ച്ചയായി മൂന്ന് ജനറല്‍ ബോഡികളില്‍ പങ്കെടുക്കാതിരിക്കുകയോ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയോ ചെയ്യുന്നവരുടെ അംഗത്വം റദ്ദാക്കും. മേല്‍ കമ്മിറ്റി അംഗങ്ങളാണെങ്കില്‍ അവരെ താഴേക്ക് മാറ്റും. സ്വാഭാവദൂഷ്യം പ്രകടിപ്പിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും.

പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളില്‍ ചാര്‍ജുള്ള ലോക്കല്‍ കമ്മിറ്റിക്കാരനു പുറമെ ഏരിയാ കമ്മിറ്റി അംഗവും പങ്കെടുക്കും. ബ്രാഞ്ച് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ കുറിച്ചും അംഗങ്ങളെ കുറിച്ചും ഏരിയാ കമ്മിറ്റിയില്‍ അംഗം റിപ്പോര്‍ട്ട് നല്‍കും.

പാര്‍ട്ടി ക്ലാസുകള്‍ ശക്തമായി നടപ്പിലാക്കും. സി പി എം പ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനങ്ങളെ അടിസ്ഥാനമാക്കി എല്ലാ ബ്രാഞ്ച് കമ്മിറ്റികളിലും നിര്‍ബന്ധമായും ചര്‍ച്ചയുണ്ടാവണം. പാര്‍ട്ടി സെക്രട്ടറിമാരാണ് ഇതിന് നേതൃത്വം നല്‍കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X