ഇ-ഗവേണന്‍സ്: ധാരണാപത്രത്തില്‍ ഒപ്പുവെക്കും
തിരുവനന്തപുരം: കേരളത്തില്‍ ഇ-ഗവേണന്‍സ് നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ആഗസ്ത് 18 ഞായറാഴ്ച ധാരണാ പത്രത്തില്‍ ഒപ്പിടുമെന്ന് വ്യവസായ- വിവരസാങ്കേതികവിദ്യാ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രി പ്രമോദ് മഹാജന്റെ സാന്നിധ്യത്തിലായിരിക്കും ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നത്. ഇ-ഗവേണന്‍സ് നടപ്പിലാക്കുന്നതിനായി രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആഗസ്ത് 16 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ധാരണാപത്രം ഒപ്പുവെക്കുന്നതിലൂടെ ഇ-ഗവേണന്‍സ് നടപ്പിലാക്കുന്നതിനായി സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ സാങ്കേതികവും സാമ്പത്തികവും ഭരണപരവുമായ സഹായം ലഭിക്കും.
ആദ്യഘട്ടമെന്ന നിലയില്‍ 10 വകുപ്പുകളിലാണ് ഇ-ഗവേണന്‍സ് നടപ്പിലാക്കുന്നത്. ഭൂനികുതി, രജിസ്ട്രേഷന്‍, വില്പന നികുതി, മോട്ടാര്‍ വാഹനം, തദ്ദേശ സ്വയംഭരണം, സെക്രട്ടിയേറ്റ് എന്നീ വകുപ്പുകള്‍ ഇവയില്‍ പെടും.
ഇ-ഗവേണന്‍സ് നടപ്പിലാക്കുന്നതിനായി 120 കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
കേരളത്തില്‍ വ്യവസായ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമില്ലെന്ന പരാതി നിലനില്‍ക്കുന്നതു കൊണ്ടാണ് തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്.
കേരളത്തിലെ വ്യവസായ നിക്ഷേപം സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും അഭിപ്രായ ഐക്യത്തിലെത്തിയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications