ആര്‍ടി ഓഫീസ് റെയ്ഡ് തുടരുമെന്ന് മന്ത്രി
കൊച്ചി : റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് (ആര്‍ടി) ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ് തുടരുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍.
ആര്‍ടി ഓഫീസുകളില്‍ നിലനില്‍ക്കുന്ന അഴിമതിയും സാമ്പത്തിക ക്രമക്കേടും ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികള്‍ കിട്ടിയതു കൊണ്ടാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
എറണാകുളത്ത് ആഗസ്ത് 16 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ഗണേഷ് കുമാര്‍.
ആര്‍ടി ഓഫീസുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കാന്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കും.
ജലഗതാഗതരംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമതി തയ്യാറാക്കിയ കര്‍മ്മപദ്ധതി അനുസരിച്ച് മുന്നോട്ടു പോകും. മൂന്നു മാസത്തിനുളളില്‍ പുതിയ ആറു ബോട്ടുകള്‍ എത്തും. 10 ബോട്ടുകളുടെ അറ്റുകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
കോട്ടയം - കുമിളി റൂട്ട് ദേശസാല്‍ക്കരിക്കുന്നതില്‍ നിന്നും പിന്നോട്ടില്ല. മിനി ബസുകള്‍ നിരത്തിലിറക്കി കെഎസ്ആര്‍ടിസിയുടെ അപര്യാപ്തത പരിഹരിക്കും. കൊച്ചിയിലെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.












Click it and Unblock the Notifications