Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി എനേബിള്‍ഡ്: കേരളം രണ്ടാമത്

തിരുവനന്തപുരം: ഐ ടി എനേബിള്‍ഡ് സേവന വ്യവസായത്തിന് (ഐടിഇഎസ്) ഏറ്റവും അനുയോജ്യമായ ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളമെന്ന് നാസ്കോം നടത്തിയ പഠനത്തില്‍ വിലയിരുത്തുന്നു.

സോഫ്റ്റ്വേര്‍--സേവന കമ്പനികളുടെ ദേശീയ സംഘടനയാണ് നാസ്കോം. 10 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് കേരളത്തെ ഐ ടി എനേബിള്‍ഡ് സേവനവ്യവസായ രംഗത്ത് (ഐടിഇഎസ്) അനുയോജ്യമായ രണ്ടാമത്തെ സംസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ആഗസ്ത് 16 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വിവരസാങ്കേതികവിദ്യാ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

കടലിനടിയിലൂടെയുള്ള രണ്ട് അന്താരാഷ്ട്ര ഒപ്റ്റിക് ഫൈബര്‍ കേബിളുകളുടെ ലാന്റിംഗ് കേന്ദ്രമാണ് കൊച്ചി. ഈ നിലയില്‍ രാജ്യത്തെ ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ള നഗരമാണ് കൊച്ചി. ഈ സൗകര്യമാണ് ഐടി എനേബിള്‍ഡ് സേവന വ്യവസായരംഗത്തും (ഐടിഇഎസ്) ബിസിനസ്സ് പ്രോസസിംഗ് ഔട്ട് സോഴ്സിംഗ്(ബിപിഒ) രംഗത്തും കേരളത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്.

ഒരു ഇലക്ട്രോണിക് ടെക്നോളജി പാര്‍ക്കും കൊച്ചിയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് കഴിഞ്ഞാല്‍ ഐടി വ്യവസായം തുടങ്ങാന്‍ അനുയോജ്യമായ കേരളത്തിലെ രണ്ടാമത്തെ സംവിധാനമായിരിക്കും കൊച്ചിയിലെ ഐടി പാര്‍ക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+