ഐഗ്രൂപ്പിന് വിമര്‍ശിക്കാന്‍ അവകാശമില്ല
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഐ ഗ്രൂപ്പ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മൂന്നാം ഗ്രൂപ്പ് നേതാവും ഭക്ഷ്യമന്ത്രിയുമായ ജി. കാര്‍ത്തികേയന്‍.
സര്‍ക്കാരിനെതിരെ മാറി നിന്ന് വിമര്‍ശനമുയര്‍ത്താന്‍ ഒരു ഗ്രൂപ്പിനും അവകാശമില്ല. സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് യു ഡി എഫ് നേതൃത്വവും ഘടകക്ഷികളുമാണ്. അതുകൊണ്ട് സര്‍ക്കാരിന്റെ നന്മതിന്മകള്‍ക്ക് യു ഡി എഫിലെ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തവും പങ്കാളിത്തവുമുണ്ട്.
ആഗസ്ത് 16 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തികേയന്‍.
സര്‍ക്കാരിന്റെ പോരായ്മകള്‍ക്ക് മുഖ്യമന്ത്രിയെ മാത്രം വിമര്‍ശിക്കുന്നത് ശരിയല്ല. അദ്ദേഹം ഒരു ടീമിന്റെ ക്യാപ്റ്റന്‍ മാത്രമാണ്.
ഏതെങ്കിലും ഗ്രൂപ്പിന് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പരാതിയുണ്ടെങ്കില്‍ അത് ഹൈമാന്റിനു മുന്നില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഇവിടെ വെച്ച് തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. പ്രശ്നം പറഞ്ഞുതീര്‍ക്കാവുന്നതേയുള്ളൂവെന്ന കെ പി സി സി പ്രസിഡന്റിന്റെ അഭിപ്രായം തന്നെയാണ് തനിക്കുമുള്ളത്.
പൊലീസിനെ ഉപയോഗിച്ച് ചില നേതാക്കളെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന ഐ ഗ്രൂപ്പിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. മാതാപിതാക്കളെ കൊന്നിട്ട് തനിക്ക് അഛനുമമ്മയുമില്ല എന്ന് പറയുന്ന മക്കളെ പോലെയാണ് ഐ ഗ്രൂപ്പ് പരിദേവനം നടത്തുന്നതെന്ന് കാര്‍ത്തികേയന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications