ഹിമാമുദ്ദീന്റെ വീട്ടില്‍ റെയ്ഡ്
ചാവക്കാട്: ഗള്‍ഫില്‍ പണം തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റിലായ ഹൈപവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍.വി. ഹിമാമുദ്ദീന്റെ വീട്ടില്‍ റെയ്ഡ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്കിയത്.
ഏതാനും വിലപിടിച്ച രേഖകള്‍ ചാവക്കാട്ടെ വീട്ടില്‍ നിന്നും കണ്ടെടുത്തതായി പറയുന്നു. പിടിച്ചെടുത്ത ഒരു രേഖ ഹിമാമുദ്ദീന് ഊട്ടിയില്‍ ഭൂമിയുണ്ടെന്ന കാര്യം വ്യക്തമാക്കുന്നു. എന്നാല്‍ ഊട്ടിയിലുള്ള ഈ ഭൂമിയുടെ ആധാരം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
കോഴിക്കോട് നിന്നെത്തിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഹിമാമുദ്ദീന്റെ ചാവക്കാട്ടുള്ള വീടും ഓഫീസും ഹൈപവര്‍ ഗ്രൂപ്പിന്റെ വടക്കന്‍ മേഖലാ എംഡിയായ മജീദിന്റെ വീട്ടിലും റെയ്ഡ് നടന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മജീദ് ഹാജരാകാതിരുന്നതിനാലാണ് റെയ്ഡ് നടന്നതെന്ന് പറയുന്നു.












Click it and Unblock the Notifications