പീഡിപ്പിച്ചവരെ തിരിച്ചറിയാം: പെണ്‍കുട്ടി
കൊച്ചി: തന്നെ 50 പേര്‍ പീഡിപ്പിച്ചിരുന്നുവെന്നും ഇവരെല്ലാവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും തോപ്പുംപടി ലൈംഗികപീഡനക്കേസിലെ പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
സിനിമാ സംവിധായകന്‍ രാജന്‍ സിത്താരയും കോട്ടയത്തെ ഒരു പള്ളിയിലെ അച്ചനും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് മൊഴിയില്‍ പെണ്‍കുട്ടി വ്യക്തമാക്കി.
കോഴിക്കോട്ട് എലത്തൂരില്‍ ഒരു വീട്ടില്‍ ഹോം നഴ്സായി കഴിഞ്ഞിരുന്ന പെണ്‍കുട്ടി അവധിക്ക് പോയി തിരിച്ചുവന്നപ്പോഴാണ് ഓട്ടോ ഡ്രൈവറുടെ കെണിയില്‍ പെട്ടത്. ജെസി എന്ന സ്ത്രീയുടെ കൈയിലകപ്പെട്ട പെണ്‍കുട്ടി തുടര്‍ന്നാണ് ലൈംഗിക പീഡനത്തിന് ഇരയാവുന്നത്. 2001 ജൂലായ് 31ന് തന്നെയും മൂന്ന് പുരുഷന്മാരെയും ഒരു മുറിക്കകത്താക്കി പൂട്ടി. മൂന്ന് പുരുഷന്മാരും തന്നെ മാറി മാറി പീഡിപ്പിച്ചു.
ഇവിടെ ഒരു മാസം കഴിഞ്ഞതിനു ശേഷമാണ് വൈദ്യരങ്ങാടിയിലെ ഹമീദിന്റെ വീട്ടിലെത്തുന്നത്. ഇവിടെ രണ്ട് മാസം കഴിഞ്ഞു. ഇവിടെ വെച്ച് പീഡിപ്പിച്ച ഷിബു, റഫീക്ക്, കരീം എന്നിവരുടെ പേര് ഓര്‍മയുണ്ട്.
ഹമീദില്‍ നിന്നും പെണ്‍കുട്ടിയെ മുരളി എന്നയാള്‍ വാങ്ങി. ഇയാളാണ് സംവിധായകന്‍ രാജന്‍ സിത്താരയ്ക്കും കോട്ടയത്തെ അച്ചനും പെണ്‍കുട്ടിയെ കാഴ്ചവെച്ചത്.
രണ്ടായിരം രൂപയ്ക്ക് പെണ്‍കുട്ടിയെ വാങ്ങിയ ഷിബിലി നീലച്ചിത്ര നിര്‍മാണം തുടങ്ങി. കുമ്പളിങ്ങിയിലെ ഉണ്ണികൃഷ്ണനായിരുന്നു വീഡിയോഗ്രാഫര്‍. കാസറ്റുകള്‍ പല സ്ഥലങ്ങളിലും വിതരണം ചെയ്തതായി അറിയാമെന്ന് പെണ്‍കുട്ടി പറയുന്നു.












Click it and Unblock the Notifications