Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയുടെ ടൂര്‍ ഡയറി: അന്വേഷണം നടത്തും

തിരുവനന്തപുരം: ശോഭനാ ജോര്‍ജ് എം എല്‍ എയുടെ ടൂര്‍ ഡയറിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോയെന്ന് വ്യാജരേഖ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ശോഭനയുടെ പേഴ്സണല്‍ അസിസ്റന്റ് അനിലിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അനിലാണ് ടൂര്‍ ഡയറി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.

ജൂണ്‍ 20 മുതല്‍ നാല് ദിവസം ശോഭനയും ഭര്‍ത്താവും മകളും ശോഭനയുമായി അടുപ്പമുളള തനിനിറം മുന്‍ ലേഖകന്‍ ആര്‍. ജയചന്ദ്രനും ടൂറിലായിരുന്നുവെന്നാണ് അനില്‍ പൊലീസിന് നല്‍കിയ മൊഴി. 23ന് രാത്രി ശോഭനയും മറ്റുള്ളവരും തിരുവനന്തപുരത്ത് തിരിച്ചെത്തിയെന്ന് അനില്‍ പറയുന്നു.

നിയമസഭാ കാന്റീനില്‍ വെച്ച് സൂര്യാ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരുമായി ശോഭന സംസാരിക്കുമ്പോള്‍ താനും അടുത്തുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി എ. കെ. ആന്റണിയെ കുറിച്ച് അനില്‍ നമ്പ്യാര്‍ സൂര്യാ ടി വിയില്‍ ചെയ്ത ഒരു പരിപാടിയെ കുറിച്ച് മാത്രമാണ് ശോഭന സംസാരിച്ചതെന്നുമാണ് പി എ നല്‍കിയ മൊഴി.

ജൂണ്‍ 20 മുതല്‍ നാല് ദിവസം ശോഭന എവിടെയൊക്കെ പോയെന്ന് പൊലീസ് അന്വേഷിക്കും. ഇതിനിടെ നിയമസഭാ കാന്റീനിലെ മൂന്ന് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. കൂടുതല്‍ പേരെ ആഗസ്ത് 16 വെള്ളിയാഴ്ച ചോദ്യം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+