ഒംനെക്സ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി
കൊച്ചി: സോഫ്റ്റ്വെയര്‍--കണ്‍സള്‍ട്ടിംഗ്-പരിശീലന രംഗത്തെ പ്രമുഖരായ ഒംനെക്സ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജി.വി.കെ. കണ്‍സള്‍ട്ടന്റ്സുമായി ചേര്‍ന്നുള്ള സംയുക്തസംരംഭത്തിന്റെ ഭാഗമായാണ് ഒംനെക്സ് കേരളത്തിലെത്തിയത്.
30 രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഒംനെക്സിന്റെ ആസ്ഥാനം യുഎസിലെ മിചിഗണ്‍ ആണ്. സെമി കണ്ടക്ടര്‍, ട്രക്ക്, ഓട്ടോമോട്ടീവ്, സേവനവ്യവസായങ്ങള്‍ എന്നീ മേഖലകളില്‍ പരിശീലനം നല്കുന്ന സ്ഥാപനമാണ് ഒംനെക്സ്. കേരളത്തിലെ വിവിധ കമ്പനികളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുക, ലോകനിലവാരത്തിലുള്ള വ്യാപാരസംവിധാനം സ്ഥാപിക്കുക എന്നീ മേഖലകളിലാണ് ജി.വി.കെ. കണ്‍സള്‍ട്ടന്റ്സുമായി ചേര്‍ന്ന് ഒംനെക്സ് പ്രവര്‍ത്തിക്കുന്നത്.
1996 മുതല്‍ ഇന്ത്യയില്‍ ഫോര്‍ഡ് ഇന്ത്യ, ടെല്‍കോ എന്നീ കമ്പനികളുടെ വിതരണമേഖലയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിച്ചുവരികയാണ് ഒംനെക്സ് . പക്ഷെ ഇപ്പോഴാണ് കേരളത്തിലേക്ക് വരുന്നത്.












Click it and Unblock the Notifications