കോടതി വിധി ഹിന്ദുക്കള്‍ക്ക് ബാധകമല്ല
ദില്ലി : അയോദ്ധ്യാ പ്രശ്നത്തില്‍ ഹിന്ദുക്കള്‍ കോടതി വിധി മാനിക്കില്ലെന്ന് രാം ജന്മഭൂമി പ്രസ്ഥാന നേതാവ് മഹന്ത് അവൈദ്യനാഥ്.
ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അന്വേഷിക്കുന്ന ജസ്റിസ് ലിബര്‍ഹാന്‍ കമ്മിഷന് മൊഴി നല്‍കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര നിര്‍മ്മാണം വിശ്വാസത്തിന്റെ പ്രശ്നമാണെന്നും കോടതി വിധിയ്ക്കനുസരിച്ച് വിശ്വാസപ്രമാണങ്ങള്‍ മാറ്റാനാകില്ലെന്നും മഹന്ത് അവൈദ്യനാഥ് പറഞ്ഞു.
ബാബറി മസ്ജിദ് വേഗം പൊളിയ്ക്കാന്‍ വിദഗ്ദ്ധരായ എഞ്ചിനീയര്‍മാരും കര്‍സേവകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. മസ്ജിദ് പൊളിക്കാന്‍ കര്‍സേവകര്‍ക്കൊപ്പമുണ്ടായിരുന്ന നേതാക്കളുടെ പേര് ഓര്‍ക്കുന്നില്ലെന്നും ജസ്റിസ് എം. എസ്. ലിബര്‍ഹാനു മുമ്പാകെ അദ്ദേഹം ബോധിപ്പിച്ചു.
യൂണിഫോമഴിച്ച് പൊലീസുകാരും കര്‍സേവകരെ സഹായിച്ചെന്നും പിന്നീട് അവര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നും അവൈദ്യനാഥ് കമ്മിഷനെ അറിയിച്ചു.












Click it and Unblock the Notifications