Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമദാസിനെ കോടതി കയറ്റുമെന്ന് രജനി

ചെന്നൈ : പട്ടാളിമക്കള്‍ കക്ഷി നേതാവ് ഡോ. എസ്. രാമദാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രജനീകാന്ത്.

തമിഴ്നാടിന്റെ ചില ഭാഗങ്ങളില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ബാബയുടെ പ്രദര്‍ശനം പിഎംകെ തടഞ്ഞെന്നാരോപിച്ചാണ് രജനി രാമദാസിനെതിരെ കോടതിയെ സമീപിക്കുന്നത്. മൂന്നര വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ ആരാധകര്‍ക്കുണ്ടാകുന്ന ആവേശം മനസിലാകുന്നുണ്ടെന്ന് രജനീകാന്ത് പറഞ്ഞു.

പ്രകോപനങ്ങള്‍ക്കൊന്നും വഴങ്ങരുതെന്ന് രജനീകാന്ത് ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ആരാധകര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തതിനും ഡോ. രാമദാസിനെതിരെ കോടതിയില്‍ പോകും. തീയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതിനാല്‍ അക്രമം ഇനി ആവര്‍ത്തിക്കില്ലെന്നും രജനി പ്രത്യാശ പ്രകടിപ്പിച്ചു.

രജനീകാന്തിനെ അനുകരിക്കരുതെന്നും വണ്ണിയര്‍ സമുദായത്തില്‍പ്പെട്ട ആരും ബാബ കാണരുതെന്നും ഈയിടെ ഡോ. രാമദാസ് പൂംപുഹാറില്‍ നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. കോടിക്കണക്കിന് രൂപയ്ക്ക് ബാബയുടെ പ്രദര്‍ശനാവകാശങ്ങള്‍ വിറ്റതില്‍ ഒരു രൂപ പോലും രജനി തമിഴ്നാട്ടിനു വേണ്ടി ചെലവാക്കിയില്ലെന്നും രാമദാസ് ആരോപിച്ചിരുന്നു.

രാമദാസിന്റെ പ്രസംഗത്തെത്തുടര്‍ന്ന് പിഎംകെ പ്രവര്‍ത്തകര്‍ ബാബയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. വണ്ണിയാര്‍ സമുദായത്തിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം ബാബയുടെ പ്രദര്‍ശനത്തിനെതിരെ വന്‍ പ്രതിഷേധം അരങ്ങേറി. ജയങ്കൊണ്ടത്ത് സിനിമാ ശാലയില്‍ നിന്നും ഫിലിം പെട്ടി മോഷ്ടിയ്ക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+