ഡിഎംകെ നേതാക്കളുടെ വീട്ടില്‍ റെയ്ഡ്
ചെന്നൈ: മുന്‍ മന്ത്രിമാരായ ഡിഎംകെ നേതാക്കളുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ആഗസ്ത് 17 ശനിയാഴ്ചയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
ഡിഎംകെ നേതാവും മുന്‍ കൃഷിമന്ത്രിയുമായ വീരപാണ്ടി എസ്. അറുമുഖത്തിന്റെ സേലത്തുള്ള വീട്ടില്‍ റെയ്ഡ് നടത്തി. മുന്‍ ഫിഷറീസ് മന്ത്രിയും ഡിഎംകെ നേതാവുമായ ജെനിഫര്‍ ചന്ദ്രന്റെ തൂത്തുക്കുടിയിലെ വീട്ടിലും റെയ്ഡ് നടന്നു.
മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ വലതുകൈയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് ജനനായക പേരാവൈയുടെ എംഎല്‍എ കൂടിയായ രംഗനാഥന്റെ വീട്ടിലും റെയ്ഡ് നടത്തി. എഐഎഡിഎംകെയില്‍ നിന്ന് ഡിഎംകെയിലേക്ക് മാറിയ മുന്‍മന്ത്രി കൂടിയായ രഘുപതിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നു. റെയ്ഡിന്റെ കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications