Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീധരന്‍പിളള ബിജെപി പ്രസിഡന്റായേക്കും

തിരുവനന്തപുരം : ആര്‍എസ്എസ് വിഭാഗവുമായുളള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ സി.കെ. പത്മനാഭന് ബിജെപി പ്രസിഡന്റ് സ്ഥാനം നഷ്ടമാകുന്നു.

സി. കെ. പത്മനാഭനെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റി പകരം അഡ്വ. പി. എസ്. ശ്രീധരന്‍ പിളളയെ നിയമിച്ചേയ്ക്കുമെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് കേന്ദ്രനേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടുണ്ട്. സെപ്തംബര്‍ ആദ്യവാരത്തോടെ ശ്രീധരന്‍ പിളളയെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിക്കും.

ആര്‍എസ്എസും സി. കെ. പത്മനാഭനും തമ്മിലുളള തര്‍ക്കം ഏറെ നാളുകളായി ബിജെപി നേതൃത്വത്തില്‍ നീറിപ്പുകയുകയായിരുന്നു. സംസ്ഥാന സെക്രട്ടറി പി. പി. മുകുന്ദന്‍ നേതൃത്വം നല്‍കുന്ന ആര്‍എസ്എസ് വിഭാഗവുമായി അതിരൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് പത്മനാഭന്‍ നേതൃത്വം നല്‍കിയ വിഭാഗത്തിനുണ്ടായിരുന്നത്.

പത്മനാഭന്‍ അടുത്തിടെ നടത്തിയ സിംഗപ്പൂര്‍ യാത്ര വിവാദമായതും അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പല ബിജെപി സ്ഥാനാര്‍ത്ഥികളെയും തോല്‍പിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങിയിരുന്നു. ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നെങ്കില്‍ ഇത്തവണ ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറക്കുമായിരുന്നെന്നും കരുതുന്നവര്‍ കുറവല്ല.

പ്രസിഡന്റിനെ മാറ്റിയില്ലെങ്കില്‍ ബിജെപിയുമായി ഒരുകാരണവശാലും സഹകരിക്കില്ലെന്ന് ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കിയതാണ് പത്മനാഭനെ കൈവിടാന്‍ കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചത്. ജൂലായ് മാസം ഏറ്റുമാനൂരില്‍ നടന്ന പ്രാന്തീയ പരിവാര്‍ കാര്യകാരിണിയില്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റിനെ പങ്കെടുപ്പിച്ചില്ല.

അഭിപ്രായവ്യത്യസം ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ ബിജെപിയുടെ താല്‍പര്യങ്ങളെ അത് പ്രതികൂലമായി ബാധിയ്ക്കുമെന്ന് കേന്ദ്ര നേതൃത്വത്തിന് ബോധ്യമായി. ഇതേ തുടര്‍ന്നാണ് ദില്ലിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ കമ്മിറ്റി കേരള നേതൃത്വം അഴിച്ചുപണിയാന്‍ തീരുമാനിച്ചത്. ആഗസ്റ് 27, 28 തീയതികളില്‍ ബാംഗളൂരില്‍ ചേരുന്ന പാര്‍ട്ടിയുടെ ദക്ഷിണേന്ത്യ ഭാരവാഹികളുടെ യോഗത്തില്‍ നേതൃമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+