ഉദ്യോഗസ്ഥന്റെ കാലൊടിക്കുമെന്ന് എംഎല്‍എ

തളിപ്പറമ്പ് : ചുഴലി സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തായാല്‍ ചാര്‍ജെടുക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ രണ്ടു കാലും അടിച്ചൊടിക്കുമെന്ന് എം. വി. ജയരാജന്‍ എംഎല്‍എ.

സിപിഎം ഭരിക്കുന്ന ചുഴലി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് മാറ്റിവച്ചതില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് സഹകരണ സംഘം അസിസ്റന്റ് രജിസ്ട്രാര്‍ ഓഫീസിലേയ്ക്ക് പാര്‍ട്ടി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമാനുസൃതം നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റിവച്ചതില്‍ ഗൂഡാലോചനയുണ്ടെന്ന് ജയരാജന്‍ ആരോപിച്ചു. സഹകരണ സംഘം അസിസ്റന്റ് രജിസ്ട്രാറും ഓഫീസ് സൂപ്രണ്ടും ബാങ്ക് തിരഞ്ഞെടുപ്പ് വരണാധികാരിയും ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചത്. ബാങ്കില്‍ സൂക്ഷിക്കേണ്ട രേഖകള്‍ വരണാധികാരിയായ പെരിങ്ങോം യൂണിറ്റ് ഇന്‍സ്പെക്ടര്‍ ഹാരിസ് വീട്ടില്‍ കൊണ്ടുപോയത് ആരോ വഴിയില്‍ വച്ച് തട്ടിയെടുത്തു എന്നു പറയുന്നതില്‍ ദൂരൂഹതയുണ്ടെന്നും ജയരാജന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+