വ്യാജരേഖ: വ്യവസായിയുടെ വീട്ടില്‍ റെയ്ഡ്
കൊച്ചി: വ്യാജരേഖക്കേസില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ പ്രമുഖ വ്യവസായിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി. ആഗസ്ത് 17 ശനിയാഴ്ച നടത്തിയ റെയ്ഡ് അഞ്ചു മണിക്കൂര്‍ നീണ്ടു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഈ വ്യവസായിക്ക് വ്യാജരേഖാ നിര്‍മ്മാണവുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. പക്ഷെ മന്ത്രി ശങ്കരനാരായണന്റെ അടുത്തയാളായതിനാല്‍ ഇദ്ദേഹത്തെ റെയ്ഡില്‍ നിന്നൊഴിവാക്കിയിരുന്നു. പക്ഷെ ഇപ്പോള്‍ ക്രൈംബ്രാഞ്ചില്‍ വ്യാജരേഖയുടെ ഉറവിടം കണ്ടെത്തണമെന്ന സമ്മര്‍ദ്ദമേറിയതു മൂലമായിരിക്കാം റെയ്ഡ് നടത്തിയതെന്നും കരുതുന്നു.
വ്യാജരേഖക്കേസില്‍ ശോഭനയെ മനപൂര്‍വം ബലിയാടാക്കുകയാണ് ചില ഉന്നതകോണ്‍ഗ്രസ് നേതാക്കളെന്ന് ശോഭന ജോര്‍ജ്ജിന്റെ പിഎ അനില്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയില്ലെങ്കില്‍ താന്‍ ചില തൊക്കെ പ്രവര്‍ത്തിക്കേണ്ടി വരുമെന്നും അനില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇതിനിടെ വ്യാജരേഖാക്കേസില്‍ സിബിഐയെ സമീപിക്കാനുള്ള ശ്രമത്തിലാണ് സൂര്യാടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍. കേസന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ താന്‍ സിബിഐയെ സമീപിക്കുമെന്ന് അനില്‍ നമ്പ്യാരുടെ അഭിഭാഷകന്‍ അഡ്വ. ജോര്‍ജ്ജ് ഫിലിപ്പും വ്യക്തമാക്കി.












Click it and Unblock the Notifications