ഫോണ്‍ ബില്ല് ഫെഡറല്‍ ബാങ്കിലടയ്ക്കാം
കൊച്ചി : ടെലിഫോണ്‍ ബില്‍ സ്വീകരിക്കാന്‍ ബിഎസ്എന്‍എല്‍ ഫെഡറല്‍ ബാങ്കിനെ അധികാരപ്പെടുത്തി.
കേരളത്തിലെ 300 ഫെഡറല്‍ ബാങ്ക് ബ്രാഞ്ചുകളില്‍ ഇനി മുതല്‍ ടെലിഫോണ്‍ ഉപഭോക്താക്കള്‍ക്ക് ബില്ലടയ്ക്കാം. ആകെ 30 ലക്ഷം ടെലിഫോണ്‍ വരിക്കാരാണ് കേരളത്തിലുളളത്. ആദ്യബില്ല് ആഗസ്ത് 17 ശനിയാഴ്ച കൊച്ചിയില്‍ സ്വീകരിച്ചു.
കേരളത്തിലെ പൊതുമേഖലാ ബാങ്കുകളുടെ ആയിരം ശാഖകളില്‍ ടെലിഫോണ്‍ ബില്ലടയ്ക്കാന്‍ സൗകര്യമുണ്ടെങ്കിലും 10 ശതമാനം മാത്രമേ ഉപയോഗിക്കപ്പെടുന്നുളളൂവെന്ന് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications