Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹവാല : പരാതിക്കാരെ ചോദ്യം ചെയ്യും

തിരുവനന്തപുരം : മന്ത്രി കെ. വി. തോമസിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയവരെ വ്യാജ രേഖക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

അടിയന്തിരമായി തിരുവനന്തപുരത്തെത്താന്‍ ഇവരോട് ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി തോമസിന്റെ അവിഹിത സ്വത്തു സമ്പാദനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ച ഇരുവരും യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കളാണ്.

ശോഭനാ ജോര്‍ജ് എംഎല്‍എയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ശോഭനയുടെ പിഎ അനിലിലെ വെളളിയാഴ്ച എട്ടു മണിക്കൂറിലേറെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ശോഭനയ്ക്കെതിരെ നടപടിയെടുത്താല്‍ എ. കെ. ആന്റണിയ്ക്കെതിരെ തങ്ങളും നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി അറിയുന്നു.

വ്യാജ രേഖ അടങ്ങിയ കവര്‍ സൂര്യാ ടിവി ഓഫീസിലെത്തിച്ച രണ്ടു പേരെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടുളളവരാണ് ഇവര്‍ എന്നാണ് അറിയുന്നത്. അന്വേഷണം കോഴിക്കോട്ടേയ്ക്ക് വ്യാപിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

ശോഭനാ ജോര്‍ജിന്റെ ഗോവാ യാത്രയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ യാത്രയില്‍ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

അതിനിടെ വ്യാജ രേഖയുമായി തന്നെ ബന്ധപ്പെടുത്തുന്ന വ്യക്തമായ തെളിവ് കിട്ടിയിട്ടുണ്ടെങ്കില്‍ തന്നെ ചോദ്യം ചെയ്യാമെന്ന് ശോഭനാ ജോര്‍ജ് വ്യക്തമാക്കി. മകളുമൊത്ത് ഒഴിവുകാലം ചെലവിടുന്നതിന് മൂന്നാറിലെത്തിയ അവര്‍ വാര്‍ത്താ ലേഖകരോടാണ് ഇക്കാര്യം പറഞ്ഞത്.

ഐ ഗ്രൂപ്പിന്റെ തീരുമാനമനുസരിച്ച് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിനാലാണ് തന്നെ കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

അപമാനിതയായി താന്‍ ഒരു നിമിഷം പോലും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കില്ല. തന്നെ അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ശോഭന മുന്നറിയിപ്പു നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+