Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഭരണം തൃപ്തികരമല്ല: കരുണാകരന്‍

തൃശൂര്‍: കഴിഞ്ഞ 15 മാസത്തെ കോണ്‍ഗ്രസ് ഭരണം തൃപ്തികരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. ആഗസ്ത് 17 ശനിയാഴ്ച തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിന് അഴിഞ്ഞാടുകയാണ്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ആന്റണിയ്ക്ക് കഴിഞ്ഞില്ല. വിവിധ പ്രശ്നങ്ങള്‍ മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. - കരുണാകരന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഉത്തരവുകള്‍ നടപ്പാക്കേണ്ട പൊലീസിനോട് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ പറയണം. പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിലെ മാത്രം അംഗങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതും നിര്‍ത്തണം. - കരുണാകരന്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിക്ക് സര്‍ക്കാര്‍ വേണ്ടത്ര അംഗീകാരം നല്കിയില്ലെങ്കില്‍ പ്രശ്നങ്ങള്‍ വീണ്ടും ഉയര്‍ന്നുവരും. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളോടൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരവും സര്‍ക്കാര്‍ കണക്കിലെടുക്കണം. - കരുണാകരന്‍ പറഞ്ഞു.

ഭാവിയിലെ പ്രശ്നങ്ങളെ നേരിടാന്‍ പാര്‍ട്ടിയും യുഡിഎഫ് സര്‍ക്കാരും കൈകോര്‍ത്തുനീങ്ങണം. പക്ഷെ സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കുന്നില്ലെന്നും കരുണാകരന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+