കൊട്ടാരക്കരയില്‍ ടിവി റിലേ കേന്ദ്രം
കൊല്ലം : കൊട്ടാരക്കരയില്‍ ദൂരദര്‍ശന്‍ ലോ പവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രം ആഗസ്റ് 23 മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
വൈകുന്നേരം അഞ്ചിന് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി. എം. സെയ്ദ് റിലേ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം. പി. അറിയിച്ചു.
കൊട്ടാരക്കരയിലും 15 കിലോമീറ്റര്‍ ചുറ്റളവിലും ദൂരദര്‍ശന്‍ പരിപാടികള്‍ ഇനി മെച്ചപ്പെട്ട വ്യക്തതയോടെ ലഭിക്കും. രണ്ടരക്കോടിയോളം ചെലവിട്ടാണ് റിലേ കേന്ദ്രം സ്ഥാപിച്ചത്. ഈ റിലേ കേന്ദ്രം കൊട്ടാരക്കര നിവാസികള്‍ക്കുളള ഓണസമ്മാനമാണെന്ന് എംപി പറഞ്ഞു.
വര്‍ണാഭമായ ഉദ്ഘാടന ചടങ്ങാണ് ദൂരദര്‍ശന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ സ്വിച്ച് ഓണ്‍ നിര്‍വഹിക്കും. ആര്‍. ബാലകൃഷ്ണപിളള എംഎല്‍എയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപി അദ്ധ്യക്ഷത വഹിക്കും.
താലപ്പൊലി, ബാന്‍ഡ് മേളം, പഞ്ചവാദ്യം, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേയ്ക്ക് ആനയിക്കുന്നത്. ഉദ്ഘാടന ചടങ്ങിനു ശേഷം ഓണം കലാമേളയും ഉണ്ടായിരിക്കും. തിരുവനന്തപുരം ദൂരദര്‍ശന്‍ അവതരിപ്പിക്കുന്ന കലാമേള ചലച്ചിത്ര സംവിധായകന്‍ ബാലചന്ദ്രമേനോന്‍ ഉദ്ഘാടനം ചെയ്യും. ടിവി- സിനിമാ രംഗത്തെ അഭിനേതാക്കള്‍, അവതാരകര്‍, സംവിധായകര്‍ എന്നിവരും പങ്കെടുക്കും.












Click it and Unblock the Notifications