അഭയക്കേസ് : പോളിഗ്രാഫ് ടെസ്റിന് സമ്മതമല്ലെന്ന്
കോട്ടയം : അഭയക്കേസില്‍ പോളീഗ്രാഫ് ടെസ്റിന് വിധേയയാകില്ലെന്ന് സുര്യനെല്ലി പെണ്‍കുട്ടി.
ഇതു സംബന്ധിച്ച സിബിഐ നിര്‍ദ്ദേശം പെണ്‍കുട്ടിയും മാതാപിതാക്കളും തളളിക്കളഞ്ഞു. പൂനയിലോ ഹൈദരാബാദിലോ പോയി പോളിഗ്രാഫ് ടെസ്റിന് വിധേയയാകാനുളള സമ്മത പത്രം നല്‍കണമെന്ന് സിബിഐ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ആഗസ്റ് 14നകം കത്തു നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം.
ഇനിയൊരു അന്വേഷണത്തിന്റെ പേരില്‍ തന്റെ മകളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. സാധാരണ ഇന്ത്യാക്കാരിയെപ്പോലെ ജീവിക്കാനുളള അവകാശമെങ്കിലും അവള്‍ക്കു നല്‍കണം. അവളെ വേട്ടയാടിയ ദുഷ്ടന്മാരെ നിയമത്തിനു മുന്നില്‍ എത്തിച്ചതിന്റെ പേരിലാണ് തങ്ങളെ ഇങ്ങനെ വേട്ടയാടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അഭയക്കേസും സൂര്യനെല്ലിക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലായ് 27നാണ് സിബിഐ സംഘം സൂര്യനെല്ലി പെണ്‍കുട്ടിയെ ചോദ്യം ചെയ്തത്. സൂര്യനെല്ലിക്കേസിലെ 38-ാം പ്രതിയായി ശിക്ഷിക്കപ്പെട്ട മേരിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ സിബിഐ സംഘം ചോദ്യം ചെയ്തത്.
കുറവിലങ്ങാട്ട് സ്വദേശിനിയായ മേരിയും സിബിഐയും തന്നെ മാനസികമായി പീഡിപ്പിച്ചതിനാലാണ് പോളിഗ്രാഫ് ടെസ്റിന് വിധേയയാകണമെന്ന ആവശ്യത്തോട് നിസഹകരിക്കുന്നതെന്ന് പെണ്‍കുട്ടിയും ബന്ധുക്കളും വ്യക്തമാക്കി.












Click it and Unblock the Notifications