ബാബ : തീയേറ്റര്‍ ഉടമയെ തട്ടിക്കൊണ്ടു പോയി
കടലൂര്‍ : വിരുദാചലത്ത് ബാബ പ്രദര്‍ശിപ്പിച്ച തീയേറ്റര്‍ ഉടമയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി.
തീയേറ്റര്‍ ഉടമയെ പിന്നീട് പൊലീസ് മോചിപ്പിച്ചെങ്കിലും ആരെയും അറസ്റു ചെയ്തിട്ടില്ല. പട്ടാളി മക്കള്‍ കക്ഷിയ്ക്കും വണ്ണിയര്‍ സമൂദായത്തിനും ശക്തമായ സ്വാധീനമുളള പ്രദേശമാണ് വിരുദാചലം.
ശനിയാഴ്ച അതിരാവിലെയാണ് സംഭവം നടന്നത്. മോട്ടോര്‍ സൈക്കിളിലെത്തിയ 20 ഓളം വരുന്ന സംഘം തീയേറ്റര്‍ ഉടമ രാജഗോപാല അയ്യരെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പേരമ്പനല്ലൂരിനടുത്ത് വച്ച് പ്രത്യേക പൊലീസ് സംഘം രാജഗോപാല അയ്യരെ മോചിപ്പിച്ചു.
പട്ടാളി മക്കള്‍ കക്ഷി നേതാവ് രാമദാസും രജനീകാന്തും തമ്മിലുളള ഏറ്റുമുട്ടല്‍ തമിഴ്നാട്ടില്‍ അതിരൂക്ഷമാവുകയാണ്. മറ്റൊരു രജനി ചിത്രത്തിനും നേരിടേണ്ടി വന്നിട്ടില്ലാത്ത എതിര്‍പ്പ് ബാബ നേരിടുന്നു. പിഎംകെ പ്രവര്‍ത്തകരുടെ ശക്തികേന്ദ്രങ്ങളില്‍ ശക്തമായ രജനിവിരുദ്ധ പ്രചരണം നടക്കുന്നുണ്ട്.
ജയങ്കൊണ്ടത്തിനടുത്തുളള ശ്രീരംഗം തീയേറ്ററില്‍ നിന്നും അക്രമികള്‍ ഫിലിം റോള്‍ തട്ടിയെടുത്തിരുന്നു. ഈ ഫിലിം റോളുകള്‍ പൊലീസ് വീണ്ടെടുക്കുകയും ചിലരെ അറസ്റു ചെയ്യുകയും ചെയ്തു.
അതിനിടെ രാമദാസിനെതിരെ കോടതിയെ സമീപിക്കുമെന്ന് രജനീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. പ്രകോപനങ്ങളില്‍ സമനില തെറ്റരുതെന്ന് തന്റെ അനുയായികളോട് രജനി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications